കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോന പള്ളിയില്‍ ഉണ്ണീശോയുടെ ഛേദനാചാര തിരുനാളിന് ഡിസംബര്‍ 25 വ്യാഴാഴ്ച കൊടിയേറും. രാവിലെ 5.45ന് ആഘോഷമായ പരിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കൊടിയേറ്റ്, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുര്‍ബാന, നൊവേന തുടങ്ങിയ ചടങ്ങുകള്‍ നടക്കും. കൊടിയേറ്റ് കര്‍മ്മത്തിന് പള്ളി വികാരി റവ ഫാദര്‍ സെബാസ്റ്റ്യന്‍ പടിക്കക്കുഴി കാര്‍മികത്വം വഹിക്കും. ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ പ്രധാന തിരുനാളാഘോഷം നടക്കും.





0 Comments