Breaking...

9/recent/ticker-posts

Header Ads Widget

പാമ്പാടി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ ഹരിത ബൂത്ത് ഒരുക്കി



പാമ്പാടി ബ്ലോക്കിലെ  അകലക്കുന്നം, കിടങ്ങൂര്‍,എലിക്കുളം, മണര്‍കാട്,പള്ളിക്കത്തോട്,കൂരോപ്പട,മീനടം,പാമ്പാടി എന്നീ പഞ്ചായത്തുകളില്‍ ഹരിത ബൂത്ത് ഒരുക്കിയിരുന്നു. ഹരിതകര്‍മ്മ സേനാംഗങ്ങളാണ് പ്രകൃതി സൗഹൃദ സാധനങ്ങള്‍ കൊണ്ട്  തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഹരിത ബൂത്തുകള്‍ ഒരുക്കിയത്. ഇത്തരം ബൂത്തുകളില്‍ പ്ലാസ്റ്റിക്കിനെ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക് അലങ്കാരങ്ങള്‍,പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം,പ്ലാസ്റ്റിക്,തെര്‍മ്മോക്കോളില്‍ പായ്ക്ക് ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍,പേപ്പര്‍ ഗ്ലാസുകള്‍ തുടങ്ങിയവ ഒഴിവാക്കിയിരുന്നു. പ്രകൃതി സൗഹൃദ സാധങ്ങള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍,വെള്ളം കുടിയ്ക്കാനായി കുപ്പി,സ്റ്റീല്‍ ഗ്ലാസുകള്‍, ഇലയിലോ വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റീല്‍ പാത്രങ്ങളിലോ ഉള്ള ഭക്ഷണം തുടങ്ങിയവയാണ് ഉപയോഗിച്ചത്. കുടുംബശ്രീയാണ് ഇത്തവണ ഭക്ഷണം മിക്കയിടങ്ങളിലും വിതരണം ചെയ്തത്. മാലിന്യങ്ങള്‍ തരംതിരിച്ച് ഇടുന്നതിനായി തെങ്ങോലയില്‍ തീര്‍ത്ത കൂടകള്‍,  മണ്‍കൂജകളില്‍ വെള്ളവും സ്റ്റീല്‍ ഗ്ലാസുകളും എല്ലായിടത്തും ഒരുക്കിയിരുന്നു. എല്ലാ ബൂത്തുകളിലും ഹരിതകര്‍മ്മസേനാംഗങ്ങള്‍ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്തു. ജനങ്ങളില്‍ മാലിന്യസംസ്‌കരണത്തില്‍ കൂടുതല്‍ അവബോധം നല്കുന്നതിന് ഈ തെരഞ്ഞെടുപ്പിനെ മാറ്റിയെടുക്കാനുള്ള ശ്രമമാണ്നടന്നത്.


Post a Comment

0 Comments