Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു



മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. പഞ്ചായത്ത് ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ വരണാധികാരി കോഴ പ്രാദേശിക കൃഷി പരിശീലന കേന്ദ്രത്തിലെ  അസിസ്റ്റന്റ് ഡയറക്ടര്‍ സിജി മാത്യു സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച മുതിര്‍ന്ന അംഗം ജോസഫ് ജോസ് കറുമുട്ടമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

 തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും വിജയിപ്പിച്ച എല്ലാവര്‍ക്കും വരണാധികാരി നന്ദി പറഞ്ഞു. പഞ്ചായത്ത് സെകട്ടറി രേഖാ B നായര്‍ ആമുഖ പ്രസംഗം നടത്തി. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച് CPIM അംഗമായ സബിന്‍ ലാല്‍ അടക്കം LDF ലെ ആറംഗങ്ങളും UDF ലെ ആറ് അംഗങ്ങളും BJP അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ അംഗങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ചു. തെരഞ്ഞെടുപ്പെട്ട അംഗങ്ങളെ മാലയണിയിച്ച് മുദ്രാവാക്യം വിളികളുമായാണ് സ്ഥാനാര്‍ത്ഥികളെ പ്രവര്‍ത്തകര്‍ പഞ്ചായത്തിലേക്ക് ആനയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍  അംഗങ്ങള്‍ യോഗം ചേര്‍ന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27 ന് നടക്കും. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ വിജയികളായ അംഗങ്ങളുടെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തകരടക്കം നിരവധിയാളുകളെത്തി.


Post a Comment

0 Comments