Breaking...

9/recent/ticker-posts

Header Ads Widget

വെമ്പള്ളി ദേവീ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു.



വെമ്പള്ളി ദേവീ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ആഘോഷങ്ങളൊടനുബന്ധിച്ച് നാരകത്തും പടി ഭാഗത്തുനിന്നും താലപ്പൊലി ഘോഷയാത്ര നടന്നു. ഡിസംബര്‍ 25 ന് കടപ്പൂര്‍ ക്ഷേത്രത്തില്‍ നിന്നും വെമ്പള്ളി ദേവീ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും നടന്നു. 

വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്രകള്‍ ക്ഷേത്രത്തിലേക്ക് നീങ്ങിയത്. വെള്ളിയാഴ്ച കലശാഭിഷേകം, വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങിയവ നടന്നു. ശനിയാഴ്ച സര്‍വ്വൈശ്വര്യ പൂജ, ചതുശ്ശത നിവേദ്യം എന്നിവ നടന്നു. രാത്രി 11 ന് മഹാഗുരുതി യോടെയാണ് ഈ വര്‍ഷത്തെ മണ്ഡല മഹോത്സവാഘോഷങ്ങള്‍ സമാപിച്ചത്. നാദലയ സംഗമം, നൃത്തനാടകം തുടങ്ങിയ പരിപാടികള്‍ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് നടന്നു.


Post a Comment

0 Comments