Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിലെ തിരുനാളാഘോഷം ഭക്തിസാന്ദ്രമായി.



മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിലെ തിരുനാളാഘോഷം ഭക്തിസാന്ദ്രമായി.വൈദ്യുത ദീപാലങ്കാരങ്ങള്‍ മരങ്ങാട്ടുപിള്ളിയില്‍ ദൃശ്യവിസ്മയമൊരുക്കി. തിരുനാളിനോടനു ബന്ധിച്ച് എകെസിസി മരങ്ങാട്ടുപിള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ ടൂവീലര്‍ ഫാന്‍സി ഡ്രസ്സ് മത്സരം നടത്തി.

 മരങ്ങാട്ടുപിള്ളി പള്ളി വികാരി ഫാദര്‍ ജോസഫ് ഞാറക്കാട്ടില്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മരിങ്ങാട്ടുപള്ളി എസ്.എച്ച്.ഒ  അജേഷ് കുമാര്‍ ടൂവിലര്‍ ഫാന്‍സി ഡ്രസ് മത്സരങ്ങളുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. മരങ്ങാട്ടുപിള്ളി പള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ ജോസഫ് തയ്യില്‍, എകെസിസി യൂണിറ്റ് പ്രസിഡന്റ് ബെന്നി തോട്ടപ്പനാല്‍, സെക്രട്ടറി ജിനു കുര്യന്‍ നന്ദികാട്ടുപടവില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദൃശ്യങ്ങള്‍ മനോഹരമായി ആവിഷ്‌കരിച്ച  ടീമുകള്‍ കാഴ്ചക്കാര്‍ക്ക് ദൃശ്യവിരുന്നൊരുക്കി.


Post a Comment

0 Comments