Breaking...

9/recent/ticker-posts

Header Ads Widget

വനം വകുപ്പാണ് വന്യജീവിയാക്രമണത്തിന് ഉത്തരവാദികളെന്ന് സി.ആര്‍ നീലകണ്ഠന്‍



കാടുവെട്ടി തേക്കും യൂക്കാലിയും വച്ച വനം വകുപ്പാണ് വന്യജീവിയാക്രമണത്തിന് ഉത്തരവാദികളെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. വെള്ളരിക്കുണ്ടില്‍ നടന്നു വരുന്ന കര്‍ഷകസ്വരാജ് സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഈരാറ്റുപേട്ടയില്‍ ആരംഭിച്ച 51 മണിക്കൂര്‍ രാപ്പകല്‍ ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . 

വനം കയ്യേറിയത് റിസോര്‍ട്ട് ക്വാറി മാഫിയയാണെന്നും കര്‍ഷകരല്ലെന്നും അദ്ദേഹം പറഞ്ഞു.വനം വകുപ്പ് ഉദ്യോഗസ്ഥരെ വനാതിര്‍ത്തിയില്‍ വിന്യസിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.കര്‍ഷകസ്വരാജ് സത്യാഗ്രഹ ഐക്യദാര്‍ഡ്യ സമിതി വൈസ് ചെയര്‍മാന്‍ അഡ്വ ജോര്‍ജുകുട്ടി കടപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു.ബേബി പേണ്ടാനം, എ.എം.എ ഖാദര്‍, വി.എം അബ്ദുള്ളാ ഖാന്‍, ജോഷി താന്നിക്കല്‍, കെ.പി.അന്‍സാരി,ബന്നി പുളിക്കല്‍, ജോസ് വി.ഡി തുടങ്ങിയവര്‍ സംസാരിച്ചു. 

Post a Comment

0 Comments