Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്മസ് ആഘോഷവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിക്കലും



ചേര്‍പ്പുങ്കല്‍ YMCWA ക്ലബ്ബിന്റെ, നേതൃത്വത്തില്‍, ക്രിസ്മസ് ആഘോഷവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിക്കലും നടന്നു. വ്യാപരി വ്യവസായി ഏകോപന സമിതി, ഇന്ദ്രവല്ലരി മ്യൂസിക് ക്ലബ്, ഓട്ടോ ടാക്‌സി കൂട്ടായ്മ ചേര്‍പ്പുങ്കല്‍ പൗരസമിതി,-തുടങ്ങിയ സംഘടനകളുടെ  സഹകരണത്തോടെയാണ് ചേര്‍പ്പുങ്കല്‍ ജംഗ്ഷനില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ചേര്‍പ്പുങ്കല്‍ ജംഗ്ഷനില്‍ നിന്നും ലിബിര്‍ട്ടി ക്രിസ്മസ് ട്രീ ജംഗ്ഷനിലേക്ക് വര്‍ണാഭമായ കരോള്‍ ഘോഷയാത്രയും നടന്നു. 

ചേര്‍പ്പുങ്കല്‍ ഏരിയയിലെ കലാകാരന്‍മാരെ കോര്‍ത്തിണക്കി, ഇന്ദ്ര വല്ലരി മ്യൂസിക് ക്ലബ്ബിന്റെ കൂടി സഹകരണത്തോടെയാണ്  ചേര്‍പ്പുങ്കല്‍ ജംഗ്ഷനില്‍ ഗാനസന്ധ്യ നടന്നത്. ചേര്‍പ്പുങ്കല്‍ ഏരിയായില്‍ ഉള്‍പ്പെടുന്ന, ജനപ്രതിനിധികളെ യോഗത്തില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷന്‍ മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ ,പാമ്പാടി ബ്ലോക്ക് കിടങ്ങൂര്‍ ഡിവിഷന്‍ മെമ്പര്‍ ജ്യോതി ബാലക്ഷണന്‍,ളാലം ബ്ലോക്ക് പഞ്ചായത്ത് ചേര്‍പ്പുങ്കല്‍ ഡിവിഷന്‍ മെമ്പര്‍ ആന്‍സി ഷാജി
കടപ്ലാമറ്റം പഞ്ചായത്ത് മെമ്പര്‍മാരായ ജീന അജിത്, തോമസ് ആല്‍ബര്‍ട്ട്, കിടങ്ങൂര്‍ പഞ്ചായത്തംഗം,സതീശന്‍ ശ്രീനിലയം, കൊഴുവനാല്‍ പഞ്ചായത്തംഗങ്ങളായ ജോഫി വെട്ടിക്കൊമ്പില്‍, ആലീസ് ജോയ്, മുത്തോലി പഞ്ചായത്തംഗങ്ങളായ ബിബിന്‍ കളത്തിപുല്ലാട്ട് റെജിമോന്‍ ഐക്കര തുടങ്ങിയവരെ, പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തില്‍ ചേര്‍പ്പുങ്കല്‍ വ്യാപരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി അധ്യക്ഷനായിരുന്നു. ചേര്‍പ്പുങ്കല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്  ടോം മാത്യു വടാന, ഉല്ലാസ് പാലമ്പുരയിടത്തില്‍, ദീപു പുതിയവീട്ടില്‍, പ്രാഭാത് മുല്ലയില്‍, ജിമ്മി ലിബര്‍ട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments