Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കലില്‍ അലങ്കാര വിളക്കുകള്‍ കൊണ്ട് അലംകൃതമായ ക്രിസ്മസ് ട്രീ കൗതുകക്കാഴ്ചയാകുന്നു



പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും തിരുപ്പിറവി ആഘോഷങ്ങളെ ആകര്‍ഷകമാക്കുകയാണ്. ചേര്‍പ്പുങ്കലില്‍ അലങ്കാര വിളക്കുകള്‍ കൊണ്ട്  അലംകൃതമായ ക്രിസ്മസ് ട്രീ കൗതുകക്കാഴ്ചയാണ്.ഹൈവേയും പഴയ റോഡും ചേരുന്ന ഭാഗത്തെ വാകമരമാണ്  ക്രിസ്മസ് ട്രീയായി മാറിയത്. ഇതോടൊപ്പം കുതിരവണ്ടിയും ഫൗണ്ടനും എല്ലാം കൂടി ചേരുമ്പോള്‍  നയനമനോഹരമായ കാഴ്ചയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ലിബര്‍ട്ടി ഡക്കറേഷന്‍സ് ഉടമയായ പടിക്കവീട്ടില്‍ ജിമ്മി ബര്‍ണാഡിന്റെ സ്വപ്നസാക്ഷാത്കാരം കൂടിയാണ് ക്രിസ്മസ് ട്രീയും ചുറ്റുമുള്ള കൗതുകക്കാഴ്ചകളും. 
വീടിനോടു ചേര്‍ന്ന് വലിയ പുല്‍ക്കൂടും നിര്‍മ്മിച്ചിട്ടുണ്ട് . ചെറുപ്പകാലത്ത് ഒരു നക്ഷത്രം തൂക്കാന്‍ പോലും കഴിയാതിരുന്നപ്പോള്‍  ഉള്ളിലുണ്ടായിരുന്ന ആഗ്രമായിരുന്നു ജനങ്ങള്‍ക്ക് സന്തോഷം പകരുന്ന ഒരു ക്രിസ്മസ് കാഴ്ചയൊരുക്കുകയെന്ന് ജിമ്മി പറയുന്നു. ദൈവത്തിലുള്ള ദൃഢമായ വിശ്വാസമാണ് ഇതൊക്കെ ചെയ്യാന്‍ അവസരമൊരുക്കുന്നതെന്ന വിശ്വാസം ഉള്ളിലുറപ്പിച്ചാണ് ചേര്‍പ്പുങ്കലില്‍ കൗതുകം വിടര്‍ത്തുന്ന കാഴ്ചയൊരുക്കിയിരിക്കുന്നത്. വൈദ്യുത വിളക്കുകള്‍ ദിപ പ്രഭ ചൊരിയുന്ന ക്രിസ്മസ് ട്രീയും കുതിരവണ്ടിയുമെല്ലാം ഇതുവഴി കടന്നുപോകുന്ന വരെ ആകര്‍ഷിക്കുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തി ക്രിസ്മസ് അലങ്കാരങ്ങള്‍ അസ്വദിച്ച് കടന്നു പോകുന്നവരുമേറെയാണ്. ജിമ്മിയും ഭാര്യയും കുട്ടികളും മാതാവും സഹോദരന്മാരുമെല്ലാം ചേര്‍ന്ന്  വര്‍ണ്ണ ദീപാലങ്കാരങ്ങളിലൂടെ തിരുപ്പിറവിയുടെ ആഹ്ലാദം പങ്കുവയ്ക്കുകയാണ്.


Post a Comment

0 Comments