Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫൊറോന പള്ളിയില്‍ ക്രിസ്മസ് ആഘോഷം



ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫൊറോന  പള്ളിയില്‍ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പാതിരാ  കുര്‍ബാനയ്ക്ക്  വികാരി ഫാ. മാത്യു തെക്കേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.  തുടര്‍ന്ന് പ്രദക്ഷിണമായി പള്ളി മൈതാനിയില്‍ എത്തി ഉണ്ണി മിശിഹായെ തീ കായ്ക്കല്‍ ചടങ്ങ് നടത്തി.  തിരുനാളാഘോഷത്തിന്റ കൊടിയേറ്റ് കര്‍മം വികാരി ഫാ. മാത്യു തെക്കേല്‍ നിര്‍വഹിച്ചു.  കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ഗിഫ്റ്റ്,ക്രിസ്മസ് കേക്ക് വിതരണവും നടത്തി.
സീനിയര്‍ പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ മാര്‍ട്ടിന്‍ കല്ലറയ്ക്കല്‍,അസി. വികാരി ഫാ.ജോസഫ് മൂക്കന്‍തോട്ടം, കൈക്കാരന്‍മാരായ ജോയ് കങ്ങഴകാട്ട്,തോമസ് ആരംപുളിക്കല്‍, ജോസ് കോയിക്കല്‍ ബെന്നി മാത്യു അട്ടങ്ങാട്ടില്‍  തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജനുവരി മൂന്നുവരെയാണ്  പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മാര്‍ സ്ലീവാ ഫൊറോനാ പള്ളിയില്‍ ദര്‍ശന തിരുനാളാഘോഷം നടക്കുന്നത്.   ഭക്തി നിര്‍ഭരമായ, തിരുനാള്‍ കര്‍മ്മങ്ങള്‍, തിരുനാള്‍ പ്രദക്ഷിണം  തുടങ്ങിയവ ഉണ്ടായിരിക്കും. ഡിസംബര്‍ 25 മുതല്‍ 29 വരെ തീയതികളില്‍ വൈകിട്ട് 7.30ന് പ്രൊഫഷണല്‍ നാടക ഗ്രൂപ്പുകളുടെ പ്രൊഫഷണല്‍ നാടകം മത്സരവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. മാത്യു തെക്കേല്‍ അറിയിച്ചു.


Post a Comment

0 Comments