Breaking...

9/recent/ticker-posts

Header Ads Widget

പ്രിന്‍സ് കുര്യത്തിനെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം പരാതി നല്‍കാന്‍ യുഡിഎഫ്‌



കരൂര്‍ പഞ്ചായത്തില്‍ UDF പിന്തുണയോടെ വിജയിച്ച സ്വതന്ത്രന്‍ LDF നെ തുണച്ചതോടെയാണ് പഞ്ചായത്തില്‍ LDF  ഭരണം പിടിച്ചത്.  ഇടനാട് വെസ്റ്റില്‍ നിന്നും വിജയിച്ച പ്രിന്‍സ് കുര്യത്ത് LDFന് പിന്തുണ നല്‍കി  പ്രസിഡന്റ് സ്ഥാനം നേടുകയായിരുന്നു. പ്രിന്‍സ് കുര്യത്ത് UDF പിന്തുണയോടെയാണ് മത്സരിച്ചതെന്നും ഇപ്പോഴത്തെ നിലപാട് കൂറുമാറ്റ നിരോധനിയമത്തിന്റെ പരിധിയില്‍ വരുമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് N സുരേഷ് പറഞ്ഞു. 

DCCപ്രസിഡന്റ് സീറ്റ് അനുവദിക്കുകയും പ്രിന്‍സ് കുര്യത്ത് ടീം UDF എന്ന നിലയില്‍ മത്സരിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും ആഹ്ലാദ പ്രകടനങ്ങളില്‍ പൊലും UDF ന്റെ ഒന്‍പതംഗങ്ങളിലൊരാളായാണ് പ്രിന്‍സ് പ്രവര്‍ത്തിച്ചത്. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം ഒന്‍പതംഗങ്ങളും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.  പ്രസിഡന്റ് ഇലക്ഷന് തൊട്ടുമുന്‍പ് LDF ലേക്ക് കൂറുമാറിയ പ്രിന്‍സ് കരൂര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെുകയും ചെയ്തു. പ്രസ്താവനകളിലും  നോട്ടീസുകളിലും UDF ആയിരിക്കുകയും DCCപ്രസിഡന്റിന്റെ നിര്‍ദ്ദേശം അംഗീകരിക്കാതെ കൂറുമാറുകയും ചെയ്ത പ്രിന്‍സ് കുര്യത്തിനെതിരെ ഉടന്‍ തന്നെ കൂറുമാറ്റ നിരോധന നിയമപ്രകാരം  പരാതി നല്‍കുമെന്നും N സുരേഷ് പറഞ്ഞു. ജനവികാരം UDF നനുകൂലമായിരിക്കെ LDF ലേക്ക് സ്വതന്ത്ര അംഗം കൂറുമാറുകയും ഭരണം നഷ്ടപ്പെടുകയും ചെയ്തതില്‍ UDF നേതൃത്വത്തിന് കടുത്ത പ്രതിഷേധമാണുള്ളത്.


Post a Comment

0 Comments