Breaking...

9/recent/ticker-posts

Header Ads Widget

അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി.



ഈരാറ്റുപേട്ടയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. കാരക്കാട് എം.എം എം.യു.എം യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആണ് പരിക്കുകളോടെ  ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  വ്യാഴാഴ്ച വൈകിട്ട് പരീക്ഷയുടെ സമയത്താണ് സംഭവം. 

അധ്യാപകനോട് സംശയം ചോദിച്ചതിനെ തുടര്‍ന്ന് അധ്യാപകന്‍ കുട്ടിയുടെ തോളില്‍ ഇടിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എക്‌സറേ എടുത്തു നടത്തിയ പരിശോധനയില്‍ തോള്‍ എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി. മൂന്നാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റും PTA യും യോഗം ചേര്‍ന്ന് അധ്യപകനെ സസ്‌പെന്റ് ചെയ്യാന്‍തീരുമാനിച്ചു.


Post a Comment

0 Comments