Breaking...

9/recent/ticker-posts

Header Ads Widget

സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു



പാലാ സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കിമിന്റെയും റെഡ് റിബണ്‍ ക്ലബ്ബിന്റെയും   മാര്‍ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ  ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് കണ്‍സള്‍റ്റന്റ് ഡോക്ടര്‍ ആന്‍സി മാത്യു ക്ലാസിന് നേതൃത്വം നല്‍കി. സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനും ആധുനിക ചികിത്സാ രീതികള്‍ പരിചയപ്പെടാനും ഡോക്ടറുമായി സംവദിക്കാനും സൗകര്യമൊരുക്കിയിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിബി ജെയിംസ്, NSS  പ്രോഗ്രാം ഓഫീസര്‍ ഡോ. പ്രിന്‍സി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments