ഈരാറ്റുപേട്ടയില്‍ വന്‍ തീപിടുത്തം. തെക്കേക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഹോള്‍സെയില്‍ വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. സംഭവത്തില്‍ ഗോഡൗണില്‍ ഉണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഈരാറ്റുപേട്ട വലിയവീട്ടില്‍ ഫൈസല്‍, നഹാസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തി നശിച്ചത്.





0 Comments