Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ ഏഴാം വാര്‍ഡില്‍ ഇ.എസ്. ബിജുവും ബിജു കൂമ്പിക്കനും NDA സ്ഥാനാര്‍ഥി അനില്‍കുമാറും മത്സരിക്കുന്നു.



ഏറ്റുമാനൂര്‍ നഗരസഭയുടെ ഏഴാം വാര്‍ഡില്‍ സി. പി. എം നേതാവ് ഇ.എസ്. ബിജുവും കോണ്‍ഗ്രസ് നേതാവ് ബിജു കൂമ്പിക്കനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഏറ്റുമാനൂര്‍ നഗര സഭ മുന്‍ ചെയര്‍മാന്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഡിസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ബിജു കൂമ്പിക്കനും, സിപിഎം ജില്ലാ കമ്മിറ്റി അംഗവും കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയും തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് വൈസ് പ്രസിഡന്റും ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലറും ആയ ഈ. എസ്. ബിജുവും തമ്മില്‍ ശക്തമായ മത്സരമാണ് എഴാം വാര്‍ഡില്‍ നടക്കുന്നത്. രണ്ടു ബിജുമാര്‍ക്കുമെതിരെ എന്‍ഡിഎ  സ്ഥാനാര്‍ഥി അനില്‍കുമാറും മത്സരിക്കുന്നു. പ്രമുഖ നേതാക്കള്‍ മത്സരിക്കുമ്പോള്‍ LDFസ UDF  മുന്നണികള്‍ക്ക് ഇത് അഭിമാന പോരാട്ടമാണ്.  പ്രവര്‍ത്തകരും  ആവേശത്തോടെയാണ് പ്രചരണരംഗത്തിറങ്ങുന്നത്.



Post a Comment

0 Comments