മുത്തോലിയില്‍ BJP യുടെ കോട്ട തകര്‍ത്ത് LDF മുന്നേറിയപ്പോള്‍ കടപ്പാട്ടൂരില്‍ MG ഗോപികയുടെ വിജയത്തിന് തിളക്കമേറി. മുത്തോലി പഞ്ചായത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ മെമ്പറാണ് MG ഗോപിക മൂലയില്‍. 15 വര്‍ഷമായി BJP യുടെ കുത്തകയായിരുന്ന കടപ്പാട്ടൂര്‍ 6-ാം വാര്‍ഡ് പിടിക്കാന്‍ CPIM സ്വതന്ത്രയായി എത്തുകയായിരുന്നു 22 കാരിയായ ഗോപിക.
തേവര SH കോളജിലെ അവസാന വര്‍ഷ MA എക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയായ ഗോപിക തെരഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങിയപ്പോള്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. 30 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഗോപിക കടപ്പാട്ടരില്‍ വിജയിച്ച് മുത്തോലി പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. MG ഗോപികയ്ക്ക് 375 വോട്ട് ലഭിച്ചപ്പോള്‍ BJP സ്ഥാനാര്‍ത്ഥി ടി.കെ അമ്പിളിക്ക് 34 വോട്ടുകളും, UDF സ്ഥാനാര്‍ത്ഥി ആന്‍സമ്മ ജോസഫിന് 69 വോട്ടുകളുമാണ് ലഭിച്ചത്. പഠനത്തിനൊപ്പം ജനപ്രതിനിധി എന്ന ചുമതല കൂടി ഏറ്റെടുത്ത് മുത്തോലി പഞ്ചായത്തിലെ പ്രായം കുറഞ്ഞ മെമ്പറായി മാറിയിരിക്കുകയാണ്ഗോപിക.





0 Comments