Breaking...

9/recent/ticker-posts

Header Ads Widget

ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതില്‍ പ്രതിഷേധം


കടനാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതില്‍ പ്രതിഷേധം.  മറ്റത്തിപ്പാറ സ്വദേശി ജോണ്‍ 16 ലക്ഷം രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത് . ഗര്‍ഭിണിയായ മകളുടെ പ്രസവത്തിന് ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി ജോണ്‍ പണമാവശ്യപ്പെട്ടെങ്കിലും ബാങ്കധികൃതര്‍ പണം നല്‍കാന്‍ തയ്യാറായില്ല.  ആവശ്യമെങ്കില്‍ പതിനായിരം രൂപ നല്‍കാമെന്നായിരുന്നു ബാങ്കധികൃതരുടെ നിലപാട്. മകള്‍ക്കൊപ്പം ബാങ്കിലെത്തിയ ജോണ്‍ തന്റെ നിസ്സഹായാവസ്ഥ വ്യക്തമാക്കിയിട്ടും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കിന് പണം നല്കാനാവുന്ന അവസ്ഥയിലായിരുന്നില്ല. മകളെ പ്രസവത്തിനായി ആശുപതിയിലെത്തിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നും കാണാത്തതിനാല്‍ പ്രതിഷേധവുമായി ബാങ്കിനു മുന്നില്‍ ഇരിക്കുകയായിരുന്നു ജോണും മകളും.




Post a Comment

0 Comments