ഏഴാച്ചേരി കാവിന്‍പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല ഭക്തിനിര്‍ഭരമായി. ഉമാ-മഹേശ്വരന്‍മാര്‍ക്ക് മുന്നില്‍ പൊങ്കാലയിടാന്‍ നിരവധി സ്ത്രീകളെത്തി. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. 9.30-ഓടെ പൊങ്കാല തളിക്കലും വിശേഷാല്‍ പൂജകളും നടന്നു.
വൈകിട്ട് കാണിക്കമണ്ഡപം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച നാരങ്ങാവിളക്ക് ഘോഷയാത്രയില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തു. ക്ഷേത്രസന്നിധിയില്‍ കാര്‍ത്തിക ദീപം തെളിയിക്കലും വിശേഷാല്‍ ദീപാരാധനയും നടന്നു. തുടര്‍ന്ന് നടന്ന പ്രതിഭാ സംഗമത്തില്‍ എല്‍.എല്‍.ബിക്ക് മൂന്നാം റാങ്ക് നേടിയ നന്ദന നായര്‍, ഡോ. ദേവിക ചന്ദ് എന്നിവരെയും കണ്ണൂര്‍ വരാഹി ഭജന്‍സ് സംഘത്തിലെ അംഗങ്ങളായ അഞ്ച് വനിതകളെയും ആദരിച്ചു. പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു.





0 Comments