Breaking...

9/recent/ticker-posts

Header Ads Widget

തിരുവാതിര ദേശതാലപ്പൊലി മഹോത്സവം തുടങ്ങി


ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ തിരുവാതിര ദേശതാലപ്പൊലി മഹോത്സവം തുടങ്ങി. തിരുവാതിരകളി വഴിപാട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി. നായരും പത്നി പ്രീതാ മനോജും ചേര്‍ന്ന് ഉദ്ഘാടനം  ചെയ്തു. കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയാ ബിനു, വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പി.ആര്‍. പ്രകാശ്, വി.ജി. ചന്ദ്രന്‍, കെ.എന്‍. രാജേഷ്, ചിത്രാ വിനോദ്, സി.ജി. വിജയകുമാര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, സുരേഷ് ലക്ഷ്മിനിവാസ്, ജയചന്ദ്രന്‍ വരകപ്പള്ളില്‍, ആര്‍. സുനില്‍കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സമ്മേളനത്തില്‍ കാവിന്‍പുറം ദേവസ്വം പ്രസിഡന്റായി രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ റ്റി.എന്‍. സുകുമാരന്‍ നായരെയും പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയാ ബിനു, വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ തുടങ്ങിയവരെയും പൊന്നാട അണിയിച്ചാദരിച്ചു. സുപ്രസിദ്ധ സോപാനസംഗീതജ്ഞന്‍ വേണുഗോപാല്‍ പി. അയ്മനത്തെയും സമ്മേളനം ആദരിച്ചു. 

നവഗ്രഹ പൂജയ്ക്കും വിദ്യാഗോപാല മന്ത്രാര്‍ച്ചനയ്ക്കും തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേല്‍ശാന്തി ഹരി നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ശ്രീഭദ്ര നാരായണീയ സമിതിയുടെ നാരായണീയ സദസ്സുമുണ്ടായിരുന്നു. . ശനിയാഴ്ച 7 ന് ഉദയാസ്തമനപൂജ, 9 ന് ദേവീനാരായണീയ പാരായണം, 12,30 ന് ഓട്ടന്‍തുള്ളല്‍, 1 ന് മഹാപ്രസാദമൂട്ട്, രാത്രി 7 ന് കാവിന്‍പുറം ദേശതാലപ്പൊലി ഘോഷയാത്ര എന്നിവയാണ് പ്രധാന ചടങ്ങുകള്‍. താലസദ്യ, താലപ്രസാദ ഉണ്ണിയപ്പവിതരണം, നാടകം എന്നിവയുമുണ്ട്. ജോസ് കെ. മാണി എം.പി, മാണി സി. കാപ്പന്‍ എം.എല്‍.എ., രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം, മെമ്പര്‍ വിഷ്ണു എന്‍.ആര്‍ തുടങ്ങിയവര്‍ ആശംസകളപ്പിച്ചു.


Post a Comment

0 Comments