ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ തിരുവുത്സവാഘോഷങ്ങളോടനുബന്ധിച്ച്
നടന്ന ദേശതാലപ്പൊലി ഭക്തിനിര്‍ഭരമായി. ഏഴാച്ചേരി തെക്ക് അമ്പാട്ടുവടക്കേതില്‍ നിന്നും വടക്ക് കൊടുങ്കയത്തില്‍ നിന്നും ആരംഭിച്ച ദേശതാലപ്പൊലി ഘോഷയാത്രയില്‍ കരകാട്ടം, പമ്പമേളം, ഗരുഢന്‍പറവ എന്നീ കലാരൂപങ്ങള്‍ അണിചേര്‍ന്നു. കേരളീയ വേഷം ധരിച്ച നൂറുകണക്കിന് സ്ത്രീകളാണ് ദേശതാലപ്പൊലി ഘോഷയാത്രയില്‍ പങ്കെടുത്തത്. താലപ്പൊലി ഘോഷയാത്രകള്‍ കാവിന്‍പുറം ജംഗ്ഷനില്‍ സംഗമിച്ച് മഹാഘോഷയാത്രയായി ക്ഷേത്രസന്നിധിയിലേക്ക് നീങ്ങി. തുടര്‍ന്ന് മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ ദീപാരാധനയും വലിയ കാണിക്കയും താലസദ്യയും നടന്നു. അയ്മനം വേണുഗോപാല്‍ സോപാനസംഗീതം ആലപിച്ചു. ക്ഷേത്രമൈതാനിയില്‍ നാടന്‍ കലാ രൂപങ്ങളുടെ കലാപ്രകടനവും നടന്നു. ദേവീനാരായണീയ പാരായണവും ഓട്ടന്‍തുള്ളലും മഹാപ്രസാദമൂട്ടും ഉണ്ടായിരുന്നു. നിരവധി ഭക്തര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു





0 Comments