കിടങ്ങൂര് പഞ്ചായത്തിലെ ഉത്തമേശ്വരം വാര്ഡ് ഇത്തവണ ശക്തമായ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. മുന്പഞ്ചായത്ത് പ്രസിഡന്റ് KM രാധാകൃഷ്ണന് UDF സ്ഥാനാര്ത്ഥിയായും മുന് പഞ്ചായത്തംഗം അപ്പു മാഷ് NDA സ്ഥാനാര്ത്ഥിയായും LDF സ്ഥാനാര്ത്ഥിയായി വിശ്വംഭരനുമാണ് ഇവിടെ ശക്തമായ പോരാട്ടം നടത്തുന്നത്. മുന് പഞ്ചായത്തു പ്രസിഡന്റ് KM രാധാകൃഷ്ണന് മുന്പ് വാര്ഡിനെ പ്രതിനിധീകരിച്ച സമയത്ത് നടപ്പാക്കിയ വികസന പദ്ധതികള് ചൂണ്ടിക്കാട്ടിയാണ് ജനവിധി തേടുന്നത്. വാര്ഡിലെ വികസന പ്രവര്ത്തനങ്ങള് ഉറപ്പാക്കുന്നതിനായാണ് മത്സരിക്കുന്നതെന്ന് KM രാധാകൃഷ്ണന് പറഞ്ഞു.
NDA യുടെ സ്ഥാനാര്ഥിയായ നീലകണ്ഠന് നമ്പൂതിരി എന്ന അപ്പുമാഷ് മുന്പ് പഞ്ചായത്തംഗമായിരുന്ന കാലത്ത് നടപ്പാക്കിയ പദ്ധതികള് ചൂണ്ടിക്കാട്ടി ഒന്പതാം വാര്ഡിന് പുതിയ മുഖഛായ നല്കുമെന്ന വാദവുമായാണ് മല്സരിക്കുന്നത്. വാര്ഡിലെ യുവാക്കളുടെ പിന്തുണയോടെ പദ്ധതികള് നടപ്പാക്കുമെന്ന് അപ്പുമാഷ് പറയുന്നു. വാര്ഡിന്റെ വികസനത്തിന് LDF ന്റെ വിജയം ആവശ്യമാണെന്നും സംസ്ഥാന സര്ക്കാര് നടപ്പക്കുന്ന പദ്ധതികള് വാര്ഡിന്റെ വികസനത്തിനായി നടപ്പാക്കി പ്രവര്ത്തിക്കുമെന്ന് LDF സ്ഥാനാര്ത്ഥി വിശ്വംഭരന് പറഞ്ഞു. കഴിഞ്ഞ തവണ 9-ാം വാര്ഡില് നിന്നും BJP സ്ഥാനാര്ഥിയായി വിജയിച്ച വിജയന് ഗോവിന്ദന് പിന്നീട് LDF ന് പിന്തുണ നല്കിയത് ഭരണമാറ്റത്തിനു തന്നെ വഴിയൊരുക്കിയപ്പോള് ഇത്തവണ വിജയമുറപ്പിക്കാന് BJPയും UDFന്റെ കരുത്തുതെളിയിക്കാന് KM രാധാകൃഷ്ണനും വാര്ഡില് LDF ന്റെ വിജയത്തിനായി വിശ്വംഭരനും ശക്തമായ പ്രചരണമാണ് കാഴ്ചവയ്ക്കുന്നത്.


.jpg)


0 Comments