Breaking...

9/recent/ticker-posts

Header Ads Widget

മിനി ഹിറ്റാച്ചി ലോറിയില്‍ നിന്നും തെറിച്ചു വീണു


മിനി ഹിറ്റാച്ചി ലോറിയില്‍ നിന്നും തെറിച്ചു വീണു. അപകടത്തില്‍ 3 കാറുകള്‍ക്കും ഒരു ഓട്ടോറിക്ഷയ്ക്കും നാശനഷ്ടം. പാലാ ബൈപാസ് റോഡില്‍ RV ജംഗ്ഷനു സമീപം 4 മണിയോടെയായിരുന്നു അപകടം അരുണാപുരം ഭാഗത്തു നിന്നും ഹിറ്റാച്ചിയും കയറ്റിയെത്തിയ ലോറി ബ്രൈക്ക് തകരാറിനെ തുടര്‍ന്ന് വേഗതയില്‍ ജംഗ്ഷനിലെത്തിയപ്പോള്‍ ഹിറ്റാച്ചി തെറിച്ച് റോഡിലേക്കു വീഴുകയായിരുന്നു ഹിറ്റാച്ചി തട്ടിയാണ് 3 കാറുകളും ഓട്ടോറിക്ഷയും ഭാഗികമായി തകര്‍ന്നത്. ഓട്ടോറിക്ഷാ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   തിരക്കേറിയ ജംഗ്ഷനില്‍ അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതടസ്സവുമുണ്ടായി. പോലീസെത്തിയാണ് ഗതാഗത തടസ്സംനീക്കിയത്




Post a Comment

0 Comments