മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ ഭാഗ്യം മാറി മാറിത്തുണച്ചപ്പോള്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം UDFനും വൈസ് പ്രസിഡന്റ് സ്ഥാനം LDFനും ലഭിച്ചു. പ്രസിഡന്റായി UDF ലെ ഗ്രേസമ്മ എബ്രഹാമും വൈസ് പ്രസിഡന്റായി LDF ലെ സബിന്‍കുമാര്‍ ബാബുവും തെരഞ്ഞെടുക്കപ്പെട്ടു. LDFനും UDF നും 6 സീറ്റുകള്‍ വീതമായിരുന്നതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. LDF സ്ഥാനാര്‍ഥിയായി KCM ലെ ജാന്‍സി ടോജോയും UDF സ്ഥാനാര്‍ത്ഥിയായി സ്വതന്ത്ര അംഗം ഗ്രേസിക്കുട്ടിയും BJP സ്ഥാനാര്‍ത്ഥിയായി മമതാ ഹരികുമാറും പത്രിക നല്‍കി. LDF സ്ഥാനാര്‍ത്ഥിക്കു UDF സ്ഥാനാര്‍ത്ഥിക്കും 6 വോട്ടുകള്‍ വീതവും BJP സ്ഥാനാര്‍ത്ഥിക്ക് 3 വോട്ടുകളും ലഭിച്ചു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ UDF സ്വതന്ത്രയായ ഗ്രേസിക്കുട്ടി എബ്രഹാംവിജയിച്ചു. 14-ാം വാര്‍ഡില്‍ നിന്നുള്ള UDF സ്വതന്ത്രഅംഗമാണ് ഗ്രേസിക്കുട്ടി എബ്രഹാം കോഴകൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിജി മാത്യുവായിരുന്നു വരണാധികാരി. ഫലപ്രഖ്യാപനത്തിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഗ്രേസിക്കുട്ടി ചെലയ്കാപ്പള്ളില്‍ സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്തിന്റെ വികസനത്തിനായി കഴിയാവുന്നത്ര പ്രവര്‍ത്തനങ്ങള്‍ കാഴ്ചയവയ്ക്കുമെന്ന് ഗ്രേസിക്കുട്ടി എബ്രഹാം പറഞ്ഞു. UDF നേതാക്കളും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വിവിധ സംഘടന നേതാക്കളും ആശംസകളര്‍പ്പിച്ചു. മരണാട്ടു പിള്ളി യില്‍ ശരിയായ രീതിയുള്ള വികസന പ്രവര്‍ ത്തനങ്ങള്‍ നടപ്പാക്കാന്‍ UDF ഭരണ സമിതിക്ക് കഴിയുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട്ട് പറഞ്ഞു. പ്രസിഡന്റ് ഗ്രേസിക്കുട്ടി എബ്രഹാമന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് UDF പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭാഗ്യം LDF-നൊപ്പമായിരുന്നു. നറുക്കെടുപ്പില്‍ LDF സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സബിന്‍ ലാല്‍ ബാബു വിജയിച്ചു. UDF-ലെ റോബിന്‍ കരിപ്പാത്തിനും സബിന്‍ ലാലിനും 6 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ശേഷം സബിന്‍ലാല്‍ ബാബു LDFല്‍ ചേര്‍ന്നതോടെയാണ് LDFനും UDF നും 6 അംഗങ്ങള്‍ വീതമായത്. BJP യ്ക്ക് 3 അംഗങ്ങളാണുള്ളത് . ഇതോടെ UDF ഉം LDF ഉം തുല്യനിലയിലുള്ള പഞ്ചായത്തില്‍ പ്രസിഡന്റ് UDF ല്‍ നിന്നും വൈസ് പ്രസിഡന്റ് LDF ല്‍ നിന്നും ആകുന്നുവെന്ന പ്രത്യേകതയുമുണ്ട്.





0 Comments