മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഭരണം UDFന്. പഞ്ചായത്ത് പ്രസിഡന്റായി ഗ്രേസിക്കുട്ടി ചേലയ്കാപ്പള്ളില്‍ തെരഞ്ഞെടുക്കപ്പെട്ടു. LDFനും UDF നും 6 വീതം സീറ്റുകള്‍ തുല്യമായിരുന്നതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. LDF സ്ഥാനാര്‍ഥിയായി KCM ലെ ജാന്‍സി ടോജോയും UDF സ്ഥാനാര്‍ത്ഥിയായി സ്വതന്ത്ര അംഗം ഗ്രേസിക്കുട്ടിയും BJP സ്ഥാനാര്‍ത്ഥിയായി മമതാ ഹരികുമാറും പത്രിക നല്‍കി. LDF സ്ഥാനാര്‍ത്ഥിക്കും UDF സ്ഥാനാര്‍ത്ഥിക്കും 6 വോട്ടുകള്‍ വീതവും BJP സ്ഥാനാര്‍ത്ഥിക്ക് 3 വോട്ടുകളും ലഭിച്ചു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. കോഴകൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിജി മാത്യുവായിരുന്നു വരണാധികാരി. ഫലപ്രഖ്യാപനത്തിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഗ്രേസിക്കുട്ടി ചേലയ്കാപ്പള്ളില്‍ സത്യപ്രതിജ്ഞ ചെയ്തു




0 Comments