Breaking...

9/recent/ticker-posts

Header Ads Widget

നടപ്പന്തല്‍ സമര്‍പ്പണം നടന്നു.



കുറിച്ചിത്താനം കുമ്പിടാനാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടപ്പന്തല്‍ സമര്‍പ്പണം നടന്നു. നീലക്കുന്നത്ത് കുടുംബ ത്തിന്റെ  ഭരദേവത ക്ഷേത്രമായ കുമ്പിടാനാല്‍ ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപ്പന്തല്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. കുടുംബത്തിലെ മുതിര്‍ന്ന അംഗവും ക്ഷേത്രം രക്ഷാധികാരിയുമായ നാരായണന്‍ നായര്‍ കുറുമുട്ടത്ത് ഭദ്രദിപം  തെളിച്ച് സമര്‍പ്പണ കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മമത ഹരികുമാര്‍ ആശാവര്‍മ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.  ക്ഷേത്രഭരണ സമിതിയംഗങ്ങളായ രാജഗോപാല്‍ കുറുമുട്ടത്ത്,  രാജശേഖരന്‍ നായര്‍ നീലക്കുന്നത്ത് , ചന്ദ്രശേഖരന്‍ നായര്‍ കറുമുട്ടത്ത്, ഗീത വലവൂര്‍ എത്തിവര്‍ സന്നിഹിതരായിരുന്നു.



Post a Comment

0 Comments