എന്‍ഡിഎ പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥാനാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. BJP ദേശീയ സമിതിയംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോഡി വിഭാവനം ചെയ്ത ഭാരതത്തിന്റെ നൂതന വികസന കാഴ്ചപ്പാടുകളും നൂതന സാങ്കേതിക മികവുമായി ഇലക്ഷനില്‍ മത്സരിക്കുന്ന ബിജെപിയെ തകര്‍ക്കാനും ബിജെപി ഉന്നയിക്കുന്ന വികസന സങ്കല്പങ്ങളെ മറികടക്കുവാനുമാണ് മറ്റു പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.
വികസിത കേരളം അഴിമതി വിമുക്ത പഞ്ചായത്ത് എന്ന് മുദ്രാവാക്യവുമായാണ് പാലായിലെ വിവിധ പഞ്ചായത്തുകളില്‍ BJP മത്സരിക്കുന്നത് വിജയിച്ചു വരുന്ന എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് എന്നും പാവപ്പെട്ട ജനങ്ങളുടെ വേദനയും സങ്കടവും നമ്മുടെ വേദനകള്‍ ആണ് എന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് ബിജെപി ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ പ്രൊഫസര്‍ വിജയകുമാര്‍ പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് അനീഷ് അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ ശശികുമാര്‍ സംസ്ഥാന സമിതി അംഗം രഞ്ജിത്ത് ജി മീനാ ഭവന്‍, കോട്ടയം ജില്ലാ ഉപാധ്യക്ഷന്‍ ബിനീഷ് ചുണ്ടച്ചേരി എന്നിവര്‍ പ്രസംഗിച്ചു.





0 Comments