നീണ്ടൂര്‍ പഞ്ചായത്തിന്റെ ഭരണം UDF പിടിച്ചെടുത്തെങ്കിലും മത്സരിച്ച സീറ്റുകളിലെല്ലാം വിജയിക്കാന്‍ കഴിഞ്ഞതായി കേരള കോണ്‍ഗ്രസ് M നേതാക്കള്‍ പറഞ്ഞു. നീണ്ടൂര്‍ പഞ്ചായത്തിലും ഏറ്റുമാനൂര്‍ ബ്ലോക്ക് നീണ്ടൂര്‍ ഡിവിഷനിലും മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കേരള കോണ്‍ഗ്രസ് പ്രതിനിധി തോമസ് കോട്ടൂര്‍ 409 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുനില്‍കുമാര്‍ 119 വോട്ടുകളോടെ രണ്ടാം സ്ഥാനത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥി ജിജോ 106 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തും എത്തി.
പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്ന് തോമസു കുട്ടി കോളമ്പ്രയിലും പതിനഞ്ചാം വാര്‍ഡില്‍ നിന്നും തോമസ് ജോസഫ് തൈക്കൂട്ടവുമണ് വിജയം നേടിയ മറ്റ് കേരള കോണ്‍ഗ്രസ് M അംഗങ്ങള്‍. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് നീണ്ടൂര്‍ ഡിവിഷനില്‍ നിന്നും KCM പ്രതിനിധി ആഷാ റജിയും വിജയിച്ചു. മത്സരിച്ച സീറ്റുകളിലെല്ലാം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് തോമസ് കോട്ടൂര്‍ പറഞ്ഞു. നീണ്ടൂര്‍ പഞ്ചായത്തംഗം, പ്രസിഡന്റ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്, വൈസ് പ്രസിഡന്റ എന്നീ സ്ഥാനങ്ങള്‍ വഹിച്ചതിന്റെ അനുഭവപരിചയവുമായാണ് തോമസ് കോട്ടൂര്‍ വീണ്ടും പഞ്ചായത്തംഗമായത്. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിനെ ടൂറിസം ഗ്രാമമാക്കി മാറ്റാന്‍ പുഞ്ചവയല്‍ക്കാറ്റ് ടൂറിസം പ്രൊജക്റ്റ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ രൂപകല്പന ചെയ്തത് തോമസ് കോട്ടൂരാണ്.





0 Comments