പൈക കപ്പേളയില്‍ അമലോല്‍ഭവ മാതാവിന്റെ ജൂബിലി തിരുനാള്‍ ഡിസംബര്‍ 2 മുതല്‍ 14 വരെ നടക്കും. ഡിസംബര്‍ 2 മുതല്‍ 10 വരെ എല്ലാ ദിവസവും രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയും വൈകിട്ട് അഞ്ചിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. ഡിസംബര്‍ 11 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ഫാദര്‍ ദേവസ്യാച്ചന്‍ വട്ടപ്പലം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പാലാ രൂപത മുഖ്യ വികാരി ജനറല്‍ ജോസഫ് തടത്തില്‍ തിരുനാള്‍ കൊടിയേറ്റ് നിര്‍വഹിക്കും. ഡിസംബര്‍ 13ന് വൈകിട്ട് 4.30ന് റവ.ഫാദര്‍ ജോസഫ് തെരുവില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
റവ ഡോക്ടര്‍ അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ തിരുനാള്‍ സന്ദേശം നല്‍കും. 6:30ന് തെക്കേപ്പന്തലിലേക്ക് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 14 ഞായറാഴ്ച വൈകിട്ട് 3.30ന് ഫാദര്‍ മിനേഷ് പുത്തന്‍പുരയില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. റവ. ഡോ.തോമസ് പാറക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. 5 30ന് വടക്കെ പന്തലി ലേക്ക് തിരുനാള്‍ പ്രദക്ഷിണം , 7.45 ന് കൊച്ചിന്‍ കലാഭവന്റെ ഗാനമേള എന്നിവയും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാദര്‍ മാത്യു വാഴക്കാപാറയില്‍, ഫാദര്‍ മാത്യു തെരുവന്‍ കുന്നേല്‍, റ്റോമി സേവിയര്‍ തെക്കേല്‍, പ്രസുദേന്തിമാരായ തോമാച്ചന്‍ പാലക്കുടിയില്‍, dr. ജോസഫ് കളരിക്കല്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments