Breaking...

9/recent/ticker-posts

Header Ads Widget

അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടന്നു


പാലായില്‍ ജൂബിലി തിരുനാളിനോടനുബന്ധിച്ച് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠ നടന്നു. രാവിലെ 11 മണിയോടെയാണ് തിതസ്വരൂപം പന്തലില്‍ പ്രതിഷ്ഠിച്ചത്. കത്തീഡ്രല്‍ വികാരി ഫാദര്‍ ജോസ് കാക്കല്ലില്‍, ളാലം പഴയ പള്ളി വികാരി ഫാദര്‍ ജോസഫ് തടത്തില്‍ , പുത്തന്‍പള്ളി വികാരി ഫാദര്‍ ജോര്‍ജ് മൂലേച്ചാലില്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രതിഷ്ഠയ്ക്കു ശേഷം പരിശുദ്ധ മാതാവിനെ പൂമാലയും കിരീടവും അണിയിച്ചു. വിശ്വാസികള്‍ക്ക് മാലയണിക്കാനായി തിരുസ്വരൂപത്തിനു സമീപം സ്റ്റാന്റുകളും ഒരുക്കിയിട്ടുണ്ട്. 

നൂറുകണക്കിനാളുകള്‍ അമലോത്ഭാവ മാതാവിന്റെ മുമ്പില്‍ പ്രാര്‍ത്ഥനകളമായെത്തി. വെകീട്ട് നടന്ന തിരുനാള്‍ പ്രദക്ഷിണം ഭക്തി നിര്‍ഭരമായി. പ്രധാന തിരുനാളാഘോഷം തിങ്കളാഴ്ച നടക്കും.  രാവിലെ 8 ന് സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരിയന്‍ റാലി നടക്കും.  10ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച സന്ദേശം നല്‍കും . ഉച്ചകഴിഞ്ഞു 2.30 ന് ജൂബിലി സാംസ്‌കാരിക ഘോഷയാത്രയും തുടര്‍ന്ന് ടൂവിലര്‍ ഫാന്‍സിഡ്രസ്, ബൈബിള്‍ ടാബ്ലോ മത്സരങ്ങളും നടക്കും. വൈകീട്ട് 5ന് പട്ടണ പ്രദക്ഷിണവും നടക്കും. ജൂബിലി ആഘോഷത്തിനായി പാലാ അണിഞ്ഞൊരുങ്ങിയപ്പോള്‍ ഭക്തസഹസ്രങ്ങളാണ് മാതാവിന്റെ അനുഗ്രഹംതേടിയെത്തുന്നത്.


Post a Comment

0 Comments