Breaking...

9/recent/ticker-posts

Header Ads Widget

പ്രചരണ കോലാഹലങ്ങളുമില്ലാതെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന രാജന്‍ മുണ്ടമറ്റം.



കാതടപ്പിക്കുന്ന അനൗണ്‍സ്‌മെന്റും സ്ഥാനാര്‍ഥിയുടെ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ നിറയുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും പ്രചരണ കോലാഹലങ്ങളുമില്ലാതെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ജനപ്രതിനിധിയാണ് രാജന്‍ മുണ്ടമറ്റം. മുത്തോലി പഞ്ചായത്തില്‍ കഴിഞ്ഞ 23 വര്‍ഷം പഞ്ചായത്തംഗമായി പ്രവര്‍ത്തിക്കുന്ന രാജന്‍ മുണ്ടമറ്റം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയ ജനകീയ അംഗീകാരമാണ് തെരഞ്ഞെടുപ്പില്‍ നേടുന്ന മികച്ച വിജയം.
 ഇത്തവണ മുത്തോലി 5-ാം വാര്‍ഡില്‍ ജനവിധി തേടിയപ്പോള്‍ 257 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാജന്‍ മുണ്ടമറ്റത്തിനു ലഭിച്ചത്. 

അദ്ദേഹത്തിന്റെ രണ്ട് എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി നേടാന്‍ കഴിഞ്ഞത്. 201 വോട്ടുകള്‍ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. ആകെ പോള്‍ ചെയ്ത 555 വോട്ടില്‍ 361 വോട്ടും രാജന്‍ മുണ്ടമറ്റത്തിന് ലഭിച്ചു. തന്റെ സ്ഥാനാര്‍ത്ഥിത്വം വോട്ടര്‍മാരെ അറിയിക്കാന്‍ ഒരു തവണ പ്രസ്താവനയുമായി പോകുക മാത്രമാണ് മുണ്ടമറ്റം ചെയ്തത്. ബാക്കിയെല്ലാം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. രാജന്‍ മുണ്ടമറ്റം സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ പിന്നെ വോട്ടര്‍മാര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. വിളിച്ചാല്‍ വിളിപ്പുറത്തുള്ള, ഏതാവശ്യത്തിനും ഓടിയെത്തുന്ന മെമ്പര്‍ എന്നതാണ് രാജന്‍ മുണ്ടമറ്റത്തിന്റെ സവിശേഷത.  ഒരു തവണ പ്രസിഡന്റ്, രണ്ടു തവണ വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള രാജന്‍ മുണ്ടമറ്റം കേരള കോണ്‍ഗ്രസ് M പ്രതിനിധിയായാണ് മത്സരിച്ചു വിജയിച്ചത്. ഇത്തവണ പഞ്ചായത്ത് ഭരണം കേരള കോണ്‍ഗ്രസ് M ന്റെ നേതൃത്വത്തില്‍ LDF ന് തിരിച്ചു പിടിക്കാനും കഴിഞ്ഞു. കാഴ്ചയില്‍ അല്പം പൊക്കം കുറവാണെങ്കിലും പ്രവര്‍ത്തനങ്ങളില്‍   മറ്റാരെക്കാളും അല്പം കൂടുതല്‍ ഉയരമുള്ള രാജന്‍ മുണ്ടമറ്റത്തിന് ലഭിക്കുന്ന അംഗീകാരവും  പിന്തുണയുമാണ് അദ്ദഹത്തിന്റെ തെരഞ്ഞെടുപ്പു വിജയങ്ങള്‍.


Post a Comment

0 Comments