Breaking...

9/recent/ticker-posts

Header Ads Widget

51 മണിക്കൂര്‍ രാപ്പകല്‍ ഉപവാസം



വന്യജീവിയാക്രമണത്തിനെതിരെയുള്ള സമരത്തില്‍ മുഴുവന്‍ ജനങ്ങളും ഒത്തുചേരണമെന്ന് ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവി  ആവശ്യപ്പെട്ടു. വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് മതമില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളരിക്കുണ്ട് അനിശ്ചിതകാല കര്‍ഷകസ്വരാജ് സത്യാഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഈരാറ്റുപേട്ടയില്‍ നടന്ന 51 മണിക്കൂര്‍ രാപ്പകല്‍ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷെവ. വി സി സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ഐക്യദാര്‍ഡ്യ സമിതി കണ്‍വീനര്‍ ബേബി പേണ്ടാനം അദ്ധ്യക്ഷത വഹിച്ചു. വി.എം അബ്ദുള്ളാ ഖാന്‍ , അഡ്വ അനീഷ് ലൂക്കോസ്, അഡ്വ. ജോര്‍ജുകുട്ടി കടപ്ലാക്കല്‍ , ജോണ്‍സണ്‍ പാറയ്ക്കല്‍, ടോമിച്ചന്‍ ഐക്കര, ജോഷി താന്നിക്കല്‍ അപ്പച്ചന്‍ തെള്ളിയില്‍, റെജി വാളിപ്ലാക്കല്‍, സുചി മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.   കേരള ജൈവകര്‍ഷക സമിതി, ഹരിതം റസിഡന്‍സ് അസോസിയേഷന്‍, ഫെയ്‌സ് ഈരാറ്റുപേട്ട തുടങ്ങിയ സംഘടനകള്‍ സത്യാഗ്രഹത്തിന് അഭിവാദ്യമര്‍പ്പിച്ചു.  51 മണിക്കൂര്‍ സത്യാഗ്രഹമനുഷ്ഠിച്ച റോജര്‍ സെബാസ്റ്റൃന് 102 വയസ്സുള്ള കര്‍ഷ നേതാവ് സഖറിയാസ് തുടിപ്പാറ നാരങ്ങ നീര് നല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത്.



Post a Comment

0 Comments