അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ ഫുഡ് സയന്‍സ് ഡിപ്പാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനചാരണത്തിന്റെ ഭാഗമായി സുസ്ഥിര ഭക്ഷ്യ സംസ്‌കരണ മേഖലയിലെ നിലവിലെ വികസനങ്ങളെക്കുറിച്ചും ഭാവിയിലെ സാധ്യതകളെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി എസ്സ് ഐ ആര്‍ എന്‍ ഐ എസ് റ്റിയിലെ കാര്‍ഷിക സംസ്‌കരണ സാങ്കേതികവിദ്യ വിഭാഗം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി. നിഷ മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബര്‍സാര്‍ ഫാ. ബിജു കുന്നയ്ക്കാട്ട് വകുപ്പ് മേധാവി മിനി മൈക്കിള്‍ എന്നിവര്‍സംസാരിച്ചു.





0 Comments