പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരുടെ കാറും മറ്റ് 2 കാറുകളുമാണ് അപകടത്തില്‍പെട്ടത്. ഐങ്കൊമ്പ് ആറാം മൈലിന് സമീപമാണ് അപകടമുണ്ടായത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തൃശൂര്‍ കുന്നംകുളം സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. വാഹനത്തിലുണ്ടായിരുന്ന 5 പേര്‍ക്ക് പരിക്കേറ്റു. പാലാ ജനറലാശുപത്രിയില്‍ ഡോക്ടറെ കണ്ട് മടങ്ങിയവരുടെതും ചൂണ്ടച്ചേരി സ്വദേശിയുടെതുമാണ് മറ്റ് 2 കാറുകള്‍. ആശുപത്രിയില്‍ നിന്നും മടങ്ങിയ വാഹനത്തിലുണ്ടായിരുന്ന സ്ത്രീയുടെ മൂക്കിനടക്കം പരിക്കുണ്ട്. ഇവരെ തിരികെ പാലാ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ ചൂണ്ടച്ചേരി സ്വദേശിയെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ശബരിമല യാത്രാസംഘത്തെ സ്വകാര്യ ബസിലാണ് പാലാ ജനറലാശുപത്രിയിലെത്തിച്ചത്.


.jpg)


0 Comments