ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തിരുവാതിര താലപ്പൊലി മഹോത്സവം ഡിസംബര്‍ 27, 28 തീയതികളില്‍ നടക്കും. ഉത്സവാഘോഷ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പെരിയമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഡിസംബര്‍ 27ന് രാവിലെ 7 മുതല്‍ വിശേഷാല്‍ നവഗ്രഹപൂജ, 8.30 ന് കലവറ നിറയ്ക്കല്‍, 9.30 ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന എന്നിവ നടത്തും. 10.30 ന് ശ്രീഭദ്ര നാരായണീയ സമിതിയുടെ നാരായണീയ സദസ്സ് നടക്കും. 11.30 ന് അയ്മനം വേണുഗോപാലിന്റെ സോപാന സംഗീതം, 12.30 ന് പ്രസാദമൂട്ട്. എന്നിവ നടക്കും.
ഉച്ചയ്ക്ക് 1 ന് തിരുവാതിരകളി വഴിപാടും മത്സരവും ആരംഭിക്കും. മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായരും പത്നി പ്രീത മനോജും ചേര്‍ന്ന് തിരുവാതിരകളി വഴിപാട് മത്സരം ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും.





0 Comments