Breaking...

9/recent/ticker-posts

Header Ads Widget

വൈക്കത്തഷ്ടമി മഹോത്സവത്തിന് കൊടിയേറി



വൈക്കം ഭക്തിയുടെ നിറവില്‍. വൈക്കത്തഷ്ടമി മഹോത്സവത്തിന് കൊടിയേറി. തന്ത്രി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റിന് കാര്‍മ്മികത്വം വഹിച്ചു. തന്ത്രി മുഖ്യന്‍ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലാണ് കൊടിയേറ്റ് കര്‍മ്മം നടന്നത്. ഇത്തവണ ഉത്തരധ്രുവത്തിലാണ് കൊടികയറിയത്. ഉഷപൂജ, എതൃത്ത പൂജ , പന്തീരടി പൂജ എന്നിവക്ക് ശേഷം കൊടിക്കുറയിലേക്ക് ദേവചൈതന്യം വരുത്തുന്ന വിശേഷാല്‍ പൂജകള്‍ നടത്തി. 
തുടര്‍ന്ന്  കൊടിക്കൂറ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ബലിക്കല്‍ പുരയില്‍ നടന്ന വിശേഷാല്‍ ചടങ്ങുകള്‍ക്ക് ശേഷം  6.44 നുളള മുഹൂര്‍ത്തത്തിലാണ് കൊടിയേറ്റ് നടന്നത്. നിറദീപവും നിറപറയും നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരന്‍മാരും സ്വര്‍ണ്ണ കുടകളും മുത്തുക്കുടകളും കൊടിയേറ്റിന് അകമ്പടിയായി. മേല്‍ശാന്തിമാരായ ടി ഡി നാരായണന്‍ നമ്പൂതിരി ,ടി.എസ് നാരായണന്‍ നമ്പൂതിരി ,ശ്രീധരന്‍ നമ്പൂതിരി , അനുപ് നമ്പൂതിരി , കീഴ്ശാന്തിമാരായ ഏറാഞ്ചേരി ദേവന്‍ നമ്പൂതിരി ,കൊളായി നാരായണന്‍ നമ്പൂതിരി , എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Post a Comment

0 Comments