Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ വൈക്കം റോഡില്‍ പട്ടാളമുക്കില്‍ ആംബുലന്‍സ് അപകടത്തില്‍പെട്ടു.



ഏറ്റുമാനൂര്‍ വൈക്കം റോഡില്‍ പട്ടാളമുക്കില്‍ ആംബുലന്‍സ് അപകടത്തില്‍പെട്ടു. നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലെ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു കയറി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ എത്തിച്ച ശേഷം മടങ്ങി പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. 

പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍, മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി വലിയപ്പറമ്പില്‍ മാഹിനെ  മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  നിയന്ത്രണം വിട്ട ആംബുലന്‍സ്  സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ച ശേഷം വൈദ്യൂതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. എറണാകുളത്തെ ലൈഫ് കെയര്‍ ആംബുലന്‍സ് സര്‍വീസിന്റേതാണ് അപകടത്തില്‍പെട്ട വാഹനം. എറണാകുളം ലിസി ആശുപത്രിയില്‍ നിന്നുള്ള രോഗിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച ശേഷം തിരികെ മടങ്ങുമ്പോഴാണ് അപകടം. എതിര്‍ ദിശയില്‍ നിന്നും അമിത വേഗതയില്‍ വന്ന ലോറിയില്‍ ഇടിക്കാതെ വെട്ടിച്ചപ്പോഴാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടതെന്ന് ഡ്രൈവര്‍ പറയുന്നു.  കടുത്തുരുത്തി പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.


Post a Comment

0 Comments