അങ്കണവാടി സ്റ്റാഫ് അസോസിയേഷന്‍ ളാലം പ്രോജക്ട് കണ്‍വെന്‍ഷന്‍ പാലാ ടോംസ് ചേംബേഴ്‌സ് ഹാളില്‍ നടന്നു. പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാര്‍ക്ക് നഗരസഭ മുഖേന ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍ പരിശോധിച്ച് പരിഹാരം കാണുവാന്‍ ശ്രമിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും കേരള ഖാദി ബോര്‍ഡ് മെംബറുമായ കെ.എസ്.രമേഷ് ബാബു അധ്യക്ഷനായിരുന്നു. ഭാരവാഹികളായ ഷാലി തോമസ്, ബി രേണുക, ആലി അഗസ്റ്റിന്‍, ആന്‍സി ജോസഫ്, ഷിനി തോമസ്, പി.ആര്‍. സുമാദേവി അമ്മ, ശ്രീദേവി മധു, പി ടൂബി എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടി വര്‍ക്കര്‍ക്കും ഹെല്‍പ്പര്‍ക്കും യഥാക്രമം പ്രതിമാസം നല്‍കുന്ന വേതനം 4500 രൂപയും 2250 രൂപയും ഇരട്ടിയാക്കണമെന്നും അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.





0 Comments