സമൂഹത്തിന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ വളര്‍ച്ചയില്‍ ഗ്രന്ഥശാലകളുടെ പങ്ക് വലുതാണെന്ന് മന്ത്രി വി. എന്‍ വാസവന്‍ പറഞ്ഞു. അറിവിന്റെ ലോകത്തെ വഴികാട്ടിയാണ് ഗ്രന്ഥശാലകള്‍ ഒന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറുമുള്ളൂര്‍ എ വി ജോര്‍ജ് മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആലപ്പി രംഗനാഥ്- മരങ്ങാട്ടില്‍ ലൂക്കാ ആശാന്‍ അനുസ്മരണവും എംഎല്‍എ ഫണ്ടില്‍ നിന്നും ലൈബ്രറിക്ക് അനുവദിച്ച ലാപ്‌ടോപ്പുകളുടെ വിതരണ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
യോഗത്തില്‍ ലൈബ്രറി പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. ആലപ്പി രംഗനാഥ് അനുസ്മരണം പ്രൊഫസര്‍ അജു കെ നാരായണന്‍ നടത്തി. കാവ്യഭംഗി തുളുമ്പുന്ന സംഗീത ശില്പമായിരുന്നു ആലപ്പി രംഗനാഥ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മരങ്ങാട്ടില്‍ ലൂക്കാ ആശാന്‍ അനുസ്മരണം നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സവിത ജോമോന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ലൈബ്രറി മുന്‍ സെക്രട്ടറി പഴുപ്പറമ്പില്‍ ലോബ് വര്‍ക്കിയുടെ ഫോട്ടോ അനാച്ഛാദനം മന്ത്രി നിര്‍വഹിച്ചു. പൊതുപ്രവര്‍ത്തകരും ലൈബ്രറി ഭാരവാഹികളുമായ എം.എസ് ഷാജി, ബി ശശികുമാര്‍, ആനന്ദ് ബാബു, സി.പി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു





0 Comments