പാലാ നഗരസഭയില്‍ ഭിന്നശേഷിക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ ഭിന്നശേഷിക്കാര്‍ക്കായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ മായ രാഹുല്‍ അധ്യക്ഷത വഹിച്ചു. icds സൂപ്പര്‍വൈസര്‍ ജ്യോതി s കുമാര്‍ സ്വാഗതം ആശംസിച്ചു. നഗരസഭയുടെ വാര്‍ഷിക പദ്ധതി 2025- 2026 ല്‍ ഉള്‍പ്പെടുത്തിആണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭ ഓപ്പണ്‍ ഹാളില്‍ വച്ച് നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജു വരിക്കാനി, ടോണി തൈപ്പറമ്പില്‍, പ്രിന്‍സി സണ്ണി, രജിത പ്രകാശ്, വാര്‍ഡ് കൗണ്‍സിലര്‍മാരായadv. ബിനു പുളിക്കക്കണ്ടം, സനില്‍ രാഘവന്‍, ലിസി കുട്ടി മാത്യു. മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.





0 Comments