Breaking...

9/recent/ticker-posts

Header Ads Widget

കൊമ്പനാല്‍ പടി ഭാഗത്ത് മാലിന്യ നിക്ഷേപം ജനങ്ങള്‍ക്ക് ദുരിതമാകുന്നു.



മുത്തോലി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കൊമ്പനാല്‍ പടി ഭാഗത്ത് മാലിന്യ നിക്ഷേപം ജനങ്ങള്‍ക്ക് ദുരിതമാകുന്നു. സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യങ്ങള്‍ ഈ ഭാഗത്ത് തള്ളുന്നതായാണ് പരാതി ഉയരുന്നത്. 

ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളടക്കം കടന്നു പോകുന്ന റോഡില്‍ തുടര്‍ച്ചായി മാലിന്യ നിക്ഷേപം നടത്തുന്നത് വാഹന യാത്രികരെയും  കാല്‍നടയാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്. ഇതു സംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടികളുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.


Post a Comment

0 Comments