Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പഴയ റോഡ് തകര്‍ന്നിട്ട് മാസങ്ങളായെങ്കിലും നവീകരണം വൈകുന്നു.



ചേര്‍പ്പുങ്കല്‍ പഴയ റോഡ് തകര്‍ന്നിട്ട് മാസങ്ങളായെങ്കിലും നവീകരണം വൈകുന്നു.  ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ വണ്‍വേ സംവിധാനത്തിലൂടെ ചേര്‍പ്പുങ്കല്‍ പഴയ റോഡിലൂടെയാണ് കടന്നു പോകുന്നത്. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്.  കാല്‍നടയാത്രികരും ഏറെ ദുരിതത്തിലാണ്.  

വാഹനങ്ങള്‍ കുഴികള്‍ ഒഴിവാക്കി  റോഡ് വശങ്ങളിലേക്ക് കയറി വരുന്നത്  അപകടങ്ങള്‍ക്ക് കാരണമാകുകയാണ് . ചകിണി പാലത്തിന് സമീപമാണ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്. പാലത്തിന്റെ  സംരക്ഷണ ഭിത്തിയായ ഇരുമ്പ് കമ്പികള്‍ക്ക്  ഉയരം കുറവായത്  മൂലം വാഹനങ്ങള്‍ അപകടത്തില്‍ പെടാനും സാധ്യത ഏറെയാണ്.  ഇവിടെ പാലമുണ്ടെന്ന് വളരെ അടുത്തെത്തിയാല്‍ മാത്രമേ അറിയാന്‍ സാധിക്കൂ.  റോഡിലെ കുഴികളടച്ച്  ടാര്‍ ചെയ്യണമെന്നും, പാലത്തിനു സമീപമുള്ള കാടുകള്‍ വെട്ടി മാറ്റി ഗതാഗതം സുഗമമാക്കണമെന്നു വാഹനയാത്രികരും വ്യാപാരികളും ആവശ്യപ്പെടുന്നു.


Post a Comment

0 Comments