Breaking...

9/recent/ticker-posts

Header Ads Widget

ചിരിമൊട്ട് ദന്ത ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് കോളേജിലെ 1-ാം സെമസ്റ്റര്‍ B.Sc Nursing വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ചിരിമൊട്ട് ദന്ത ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കട്ടച്ചിറ സെന്റ്. മേരീസ്  ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളിലാണ്  ദന്ത ശുചിത്വ ദിനത്തോടനുബന്ധിച്ച് 'ചിരിമൊട്ട്' പരിപാടി സംഘടിപ്പിച്ചത്. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു .

ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായ സൂര്യ എ നായര്‍ സ്വാഗതമാശംസിച്ചു. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ പ്രഥമ അധ്യാപിക സിസ്റ്റര്‍ ജെയിന്‍  പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.ലിറ്റില്‍ ലൂര്‍ദ്  നഴ്‌സിംഗ് കോളേജ് അസി. പ്രൊഫ. അര്‍ച്ചന എസ് നായര്‍  Happy Mouth is a Hapy Life എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി.ദന്ത ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  വിദ്യാര്‍ത്ഥികളുടെ സ്‌കിറ്റും ആക്ഷന്‍ സോങ്ങും ഉണ്ടായിരുന്നു. എല്ലാ കുട്ടികള്‍ക്കും സ്‌നേഹസമ്മാനങ്ങളും വിതരണം ചെയ്തു. അലന്‍ ബാബു നന്ദി പറഞ്ഞു.


Post a Comment

0 Comments