Breaking...

9/recent/ticker-posts

Header Ads Widget

മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രമായി.



കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളിനോടുനുബന്ധിച്ചു നടന്ന മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രമായി. കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി ജപമാല ചൊല്ലി ആയിരക്കണക്കിന് വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന്  പുതിയ പള്ളിയങ്കണത്തില്‍ നിന്നും പ്രദക്ഷിണമാരംഭിച്ചു.  

പഴയപള്ളിയില്‍ നിന്നും മാതാവിന്റെ തിരുസ്വരൂപമെടുത്തു പള്ളിചുറ്റി മെയിന്‍ റോഡിലൂടെ പുതിയ പള്ളിയിലെത്തി പ്രദക്ഷിണം സമാപിച്ചു. തിരുസ്വരൂപം പുതിയ പള്ളിയില്‍ പ്രതിഷ്ഠിച്ചു.  വലിയപള്ളി വികാരി റവ.ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ സമാപനാശീര്‍വാദം നല്‍കി. തുടര്‍ന്ന് കലാസന്ധ്യയും നടന്നു..  ഞായറാഴ്ച രാവിലെ 6.30നും 9.30നും വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.മിഥുന്‍ പനച്ചിക്കാല കാര്‍മികത്വം വഹിക്കും. നാലിന് തിരുനാള്‍ റാസക്ക് ഫാ.സ്‌കറിയ മോടിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 6.15ന് പ്രസുദേന്തി വാഴ്ച്ച, 6.30ന് പട്ടണപ്രദക്ഷിണം, 7.30ന് ടൗണിലെ കുരിശുപള്ളിയില്‍ തിരുനാള്‍ സന്ദേശം-ഫാ.ബിജു കുന്നക്കാട്ട്, തുടര്‍ന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീര്‍വാദം, എട്ടിന് ഗാനമേള. എന്നിവ നടക്കും


Post a Comment

0 Comments