Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും അംഗന്‍വാടികളിലും വിര ഗുളിക വിതരണം നടന്നു



ദേശീയ വിര വിമുക്ത ദിനത്തോടനുബന്ധിച്ച്  ഭരണങ്ങാനം പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും അംഗന്‍വാടികളിലും വിര ഗുളിക വിതരണം നടന്നു.  1 മുതല്‍ 19 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിരയ്‌ക്കെതിരായ ആല്‍ബെന്‍സോള്‍  ഗുളിക നല്‍കി. 

പഞ്ചായത്ത് തല ഉദ്ഘാടനം ഉള്ളനാട് സേക്രട്ട്് ഹാര്‍ട്ട് യു.പി സ്‌കൂളില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ ബിജു ജോണ്‍ നിര്‍വഹിച്ചു.  സ്‌കൂള്‍   ഹെഡ്മാസ്റ്റര്‍  വിന്‍സന്റ് മാത്യു അധ്യക്ഷത വഹിച്ചു. ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പി.എച്ച്.എന്‍.എസ്. വനജ കെ.ആര്‍ വിഷയാവതരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷൈനി മാത്യു, പി.എച്ച്.എന്‍ ഇന്‍ ചാര്‍ജ്  ബിന്ദു പീറ്റര്‍, സേക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ ആശാ വര്‍ഗീസ്  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


Post a Comment

0 Comments