ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍ ആന്‍ഡ് മാതാ നഴ്‌സറി സ്‌കൂള്‍ വാര്‍ഷികവും, അദ്ധ്യാപക രക്ഷാകര്‍ത്ത്യ ദിനവും, പ്ലാറ്റിനം ജൂബിലി സമാപനവും നടന്നു. സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാഘോഷ സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സ്‌കറിയ ചൂരപ്പുഴ അധ്യക്ഷത വഹിച്ചു.
ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ആന്റണി മൂലയില്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സാറാമ്മ ജോസഫ് സ്വാഗതം പറഞ്ഞു. ജോസ്‌ന ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷിജി ജോബി, ഏറ്റുമാനൂര്‍ എ ഇ ഒ ശ്രീജ പി ഗോപാല്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി കെ,റ്റി തോമസ്, പിടിഎ പ്രസിഡന്റ് സജോ മോന്‍ ജോസഫ്, സ്‌കൂള്‍ ലീഡര്‍ അയോണ പി. അജോ, എന്നിവര്‍ സംസാരിച്ചു. മാതാ നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നോയല്‍ കൃതജ്ഞത പറഞ്ഞു. സമ്മേളനത്തില്‍ വിവിധ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.





0 Comments