ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ മകരഭരണി മഹോത്സവം ഭക്തിയുടെ നിറവില്‍ നടന്നു. ജനുവരി 21 മുതല്‍ 27 വരെ തീയതികളില്‍ വിപുലമായ കലാപരിപാടികളോടും ആചാര അനുഷ്ഠാനങ്ങളോടും കൂടിയാണ് മകരഭരണി മഹോത്സവം നടക്കുന്നത്. 27ന് രാവിലെ ഏറ്റുമാനൂര്‍ ക്ഷേത്രസന്നിധിയില്‍ നിന്നും ചെണ്ടമേളം, കോട്ടക്കാവടി, പമ്പമേളം, കരകാട്ടം എന്നിവയുടെ അകമ്പടിയോടെ കുംഭകുട ഘോഷയാത്ര തുടങ്ങി. തുടര്‍ന്ന് 12 മണിക്ക് കുംഭകുടം അഭിഷേകവും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയും ക്ഷേത്രം മേല്‍ശാന്തി പുന്നക്കല്‍ ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരിയും ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.





0 Comments