Breaking...

9/recent/ticker-posts

Header Ads Widget

പട്ടണപ്രദക്ഷിണത്തില്‍ നാടും നഗരവും ഭക്തിസാന്ദ്രമായി.



കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളിനോടുനുബന്ധിച്ചു നടന്ന പട്ടണപ്രദക്ഷിണത്തില്‍ നാടും നഗരവും ഭക്തിസാന്ദ്രമായി. ദീപാലംകൃതമായ കടുത്തുരുത്തി ടൗണിനെ ഭക്തസാഗരമാക്കിക്കൊണ്ട് ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുക്കൊണ്ടു നടന്ന പ്രദക്ഷിണം നടന്നു.  തിരുനാള്‍ റാസയെ തുടര്‍ന്ന് പള്ളിയങ്കണത്തില്‍നിന്നും തിരുസ്വരൂപം വഹിച്ചുക്കൊണ്ട് പ്രദക്ഷിണം ആരംഭിച്ചു. കത്തിച്ച മെഴുകുതിരുകളുമായി സ്ഥാനവസ്ത്രങ്ങളണിഞ്ഞവരും  സമൂഹപ്രദക്ഷിണത്തില്‍ പങ്കെടുത്തു. പ്രാര്‍ത്ഥനാഗീതങ്ങളുമായി പ്രദക്ഷിണം മാര്‍ക്കറ്റ് ജംഗ്ഷനിലെ  ലൂര്‍ദ് കപ്പേളയിലും, സെന്‍ട്രല്‍ ജംഗ്ഷനിലെ കാവല്‍ മാലാഖയുടെ കപ്പേളയിലുമെത്തിയ ശേഷം പള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് സ്ലീവാവന്ദനവും കപ്ലോന്‍ വാഴ്ച്ചയും നടന്നു.     . തിങ്കളാഴ്ചമരിച്ചവരുടെ ഓര്‍മദിനത്തില്‍ രാവിലെ ആറിന് പഴയപള്ളിയില്‍ വിശുദ്ധ കുര്‍ബാന  സിമിത്തേരി സന്ദര്‍ശനം, 7.30ന് പുതിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.



Post a Comment

0 Comments