ഈരാറ്റുപേട്ടയില്‍ മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടികളെ തെരുവുനായ ആക്രമിച്ചു. ഈരാറ്റുപേട്ട തെക്കേക്കരയില്‍ രാവിലെ ആറരയോടെയാണ് സംഭവം. സമീപത്തെ വീട്ടുമുറ്റത്തുകൂടി മദ്രസയിലേയ്ക്ക് പോവുകയായിരുന്ന 2 കുട്ടികള്‍ക്ക് നേരെയാണ് നായ ഓടിയെത്തിയത്. നായ ഓടിയടുക്കുന്നതു കണ്ട് ഭയചകിതരായ കുട്ടികള്‍ പ്രദേശവാസിയായ അനസ് കടുക്കാപ്പറമ്പലിന്റെ വീട്ടിലേയ്ക്ക് ഓടികയറി രക്ഷപെടുകയായിരുന്നു. ഓടിയെത്തിയ നായ വീടിന്റെ മുന്‍വശം വരെയെത്തിയശേഷം തിരികെ പോയി. കുട്ടികള്‍ വീടിനുള്ളിലെക്ക് ഓടിക്കയറിയതു മൂലം കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കുട്ടികള്‍ ഓടുന്നതും നായ പിന്നാലെ വരുന്നതുമായ ദൃശ്യങ്ങള്‍ അനസിന്റെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കൊച്ചുകുട്ടികളടക്കമുള്ളവര്‍ക്ക് വഴിയിലിറങ്ങി നടക്കാന്‍ പോലും കഴിയാത്ത രീതിയില്‍ തെരുവുനായ് ശല്യം വര്‍ധിക്കുമ്പോള്‍ ശക്തമായ നടപടികള്‍ ആവശ്യപ്പെടുകയാണ് ജനങ്ങള്‍.





0 Comments