ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവം ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നു വരെയുള്ള തീയതികളില്‍ നടക്കും. ഒന്നാം ഉത്സവദിവസമായ ജനുവരി 27ന് വൈകിട്ട് 7.30നും 8.30നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി ശിവഗിരി മഠം ബ്രഹ്‌മശ്രീ ജ്ഞാനതീര്‍ത്ഥ സ്വാമികളുടെ മുഖ്യകാര്‍മികത്വത്തിലും തന്ത്രി അഡ്വക്കേറ്റ് രതീഷ് ശശി അടൂര്‍, ക്ഷേത്രം മേല്‍ശാന്തി സനീഷ് വൈക്കം എന്നിവരുടെ സഹകാര്‍മികത്വത്തിലും കൊടിയേറ്റ് ചടങ്ങുകള്‍ നടക്കും. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ജ്യോതിസ് മോഹന്‍ ഐ ആര്‍ എസ് , ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി നായര്‍ എന്നിവര്‍ സന്നിഹിതരാകും.
ആറു ദിവസം നീളുന്ന ഉത്സവ ചടങ്ങുകളില്‍ വിവിധ ദിവസങ്ങളിലായി തിരുവാതിര, തപസ്യാര്‍പ്പണ, നൃത്ത കലാരൂപം, ഭക്തിഗാന ഭജനാമൃതം, ഡാന്‍സ്, പ്രഭാഷണങ്ങള്‍, സംഗീത സദസ്സ്, നാടകം , കഥാകഥനം, ഭക്തിഗാനസുധ എന്നിവ തിരുവരങ്ങില്‍ അരങ്ങേറും. തിരുവാറാട്ട് ദിവസമായ ഫെബ്രുവരി ഒന്നിന് രാവിലെ 11 മുതല്‍ കാവടി വരവ്. മൂന്നാംതോട്, ഇടമറ്റം , മല്ലികശ്ശേരി, ഇടപ്പാടി, കീഴമ്പാറ, അമ്പാറ, പാലാ ടൗണ്‍ തുടങ്ങിയ ശാഖകളില്‍ നിന്നുള്ള കാവടിഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. കാവടി അഭിഷേകം, മഹാപ്രസാദമൂട്ട് എന്നിവയും നടക്കും. വൈകിട്ട് 3.45ന് ആറാട്ട് പുറപ്പാട് ആരംഭിക്കും. തുടര്‍ന്ന് വിലങ്ങുപാറക്കടവില്‍ തിരുവാറാട്ട് നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍, ദേവസ്വം പ്രസിഡന്റ് എം എന്‍ ഷാജി മുകളേല്‍, കമ്മിറ്റി അംഗങ്ങളായ എന്‍ കെ ലവന്‍ , പി എന്‍ വിശ്വംഭരന്‍, തിരുവുത്സവം കോഡിനേറ്റര്‍ സിബി ചിന്നൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments