Breaking...

9/recent/ticker-posts

Header Ads Widget

കൈക്കൂലി വാങ്ങിയ ഇളങ്ങുളം വില്ലേജ് ആഫീസറെ പിടികൂടി



കൈക്കൂലി വാങ്ങിയ ഇളങ്ങുളം വില്ലേജ് ആഫീസറെ കസ്റ്റഡിയിലെടുത്ത്  കോട്ടയം വിജിലന്‍സ്. സ്ഥലത്തിന്റെ പോക്ക് വരവിനെത്തിയ ആളോട് ആയിരം രൂപാ നേരത്തെ കൈപ്പറ്റിയ വില്ലേജ് ആഫീസര്‍ പിന്നെയും രണ്ടായിരം രൂപാ കുടി ആവശ്യപ്പെടുകയായിരുന്നു. നിര്‍ബ്ബന്ധം തുടര്‍ന്നപ്പോള്‍ ഇദ്ദേഹം വിജിലന്‍സിനെ അറിയിക്കുകയും അവര്‍ നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ രൂപാ വില്ലേജ് ആഫീസര്‍ക്ക് കൈമാറുകയുമായിരുന്നു. ഈ സമയം മറഞ്ഞ് നിന്ന വിജിലന്‍സ് സംഘം വില്ലേജ് ഓഫീസറെ  പിടികൂടുകയായിരുന്നു. മേഖലാ എസ്പി വിനു ആര്‍-ന്റെ നിര്‍ദ്ദേശ പ്രകാരം ഡി.വൈ.എസ്.പി വി ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ഇളങ്ങുളം വില്ലേജ് ആഫീസറെ അറസ്റ്റ് ചെയ്തത്.



Post a Comment

0 Comments