Breaking...

9/recent/ticker-posts

Header Ads Widget

സംയോജിത ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.



ആരോഗ്യവകുപ്പും ജില്ലാ എയ്ഡ്‌സ് നിയന്ത്രണ വിഭാഗവും ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി, സംയോജിത ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ പടിഞ്ഞാറെനട NSS കരയോഗം ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പ് നഗരസഭ കൗണ്‍സിലര്‍ ഉഷ സുരേഷ് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് കരയോഗം പ്രസിഡണ്ട് നാരായണ കൈമള്‍ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബബ്‌ലു റാഫേല്‍ നേതൃത്വം നല്‍കി. കൂടല്ലൂര്‍  മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു മേരി രാജു  ബോധവല്‍ക്കരണ ക്ലാസ് എടുത്തു.  കൗണ്‍സിലര്‍മാരായ  രശ്മി ശ്യാം, താരാ സുരേഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു.  കോട്ടയം ജില്ല എയ്ഡ്‌സ് നിയന്ത്രണ വിഭാഗം പ്രോഗ്രാം മാനേജര്‍  സവിത ഷേണായി,  കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  മരിയന്‍ ബിന്ദു, പ്രൊജക്റ്റ് ഓഫീസര്‍  അരുണ്‍ തോമസ്, പ്രോജക്ട് മാനേജര്‍ എബി ജോസ് ,  അഞ്ചു എസ് നായര്‍,   റിന്‍സി,  അനുജ,  ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവര്‍ത്തകര്‍, കോട്ടയം നഴ്‌സിംഗ് കോളേജ് Msc നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പില്‍ HIV, HBV, HbsAg, TB സ്‌ക്രീനിംഗ് കൗണ്‍സിലിംഗ്, അനീമിയ ജീവിതശൈലി തുടങ്ങിയ പരിശോധനകള്‍ നടത്തി.  ഹോട്ടല്‍ ജീവനക്കാര്‍, അന്യസംസ്ഥാനക്കാര്‍, തുടങ്ങിയ 150 പേരെ ക്യാമ്പില്‍ പരിശോധിച്ചു. 


Post a Comment

0 Comments